Headlines
Loading...
തുടർഭരണമോ ഭരണമാറ്റമോ? നാളെ അറിയാം; ഒരുക്കങ്ങൾ പൂർത്തിയായി: ലൈവ് ടുഡേ മലയാളത്തിലും തൽസമയ റിപ്പോർട്ടുകളും

തുടർഭരണമോ ഭരണമാറ്റമോ? നാളെ അറിയാം; ഒരുക്കങ്ങൾ പൂർത്തിയായി: ലൈവ് ടുഡേ മലയാളത്തിലും തൽസമയ റിപ്പോർട്ടുകളും

ഇന്ന് ഇരുട്ടിവെളുക്കുമ്പോള്‍ കേരളം ആരുഭരിക്കുമെന്ന് അറിയാം. വോട്ടെണ്ണലിനും ഫലപ്രഖ്യാപനത്തിനുമുള്ള ഒരുക്കങ്ങള്‍ എല്ലാ ജില്ലകളിലും പൂര്‍ത്തിയായി. വോട്ടെണ്ണല്‍ പുരോഗതി തല്‍സമയം മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കെണ്ടെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ  തീരുമാനമുണ്ടെങ്കിലും  വിവരങ്ങള്‍ അപ്പപ്പോള്‍  പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ലൈവ് ടുഡേ മലയാളം വിപുലമായ സംവിധാനങ്ങള്‍  ഒരുക്കിയിട്ടുണ്ട്.
ആര്‍ക്കൊപ്പമാണ് കേരളത്തിന്‍റെ മനസെന്നറിയാന്‍ ഇനി ഒരു ദിവസം മാത്രം. അതിന് ശേഷം ഭരണത്തുടര്‍ച്ചയോ ഭരണമാറ്റമോ എന്ന ചോദ്യത്തിന് ഉത്തരമാകും. തൂക്കുസഭയാണെങ്കില്‍ അസാധാരണ സാഹചര്യവും വരാം. ഞായര്‍ കണ്‍തുറക്കുന്നത് രസകരമായ രാഷ്ട്രീയ സാഹചര്യങ്ങളിലേക്കാണ്. 

കൃത്യം എട്ടുമണിക്ക് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഏട്ടുമണിക്ക് പോസ്റ്റല്‍വോട്ടാണ് എണ്ണിതുടങ്ങുക. എട്ടരക്ക് ഇലക്ട്രേണിക്ക് വോട്ടിംങ് മെഷിനുകളും എണ്ണാനാരംഭിക്കും. 114 കേന്ദ്രങ്ങളില്‍ 633 ഹാളുകളാണ് വോട്ടെണ്ണുന്നതിനായി ഒരുക്കിയിരിക്കുന്നത്.

106 എണ്ണത്തില്‍  പോസ്റ്റല്‍വോട്ടുകളാവും എണ്ണുക. 527 ഹാളുകള്‍ ഇവിഎമ്മുകള്‍ക്കായാണ് സജ്ജീകരിച്ചിരിക്കുന്നത്. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങളാണ് എല്ലാ വോട്ടെണ്ണല്‍കേന്ദ്രത്തിലും പാലിക്കേണ്ടത്. നിശ്ചിത സമയത്തിനുള്ളില്‍ കോവിഡ് പരിശോധനടത്തി  ഫലം നെഗറ്റീവായവര്‍ക്കും രണ്ട് ഡോസ് വാക്സീന്‍സ്വീകരിച്ചവര്‍ക്കും മാത്രമെ വോട്ടെണ്ണല്‍കേന്ദ്രങ്ങളില്‍ പ്രവേശനമുണ്ടാകൂ. വോട്ടെണ്ണല്‍കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല, ആഹ്്ളാദ പ്രകടനങ്ങളും നിരോധിച്ചിട്ടുണ്ട്. 

ഫലമറിയാൻ  തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റായ https://results.eci.gov.in/ ൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് വിവരങ്ങള്‍േ ലഭിക്കും.  കമ്മിഷന്റെ 'വോട്ടർ ഹെൽപ്‌ലൈൻ ആപ്പി'ലൂടെയും ഫലം അറിയാം. അതേസമയം വോട്ടെണ്ണലിന്‍റെയും ഫലസൂചനകളുടെയും ആദ്യവിവരം മാധ്യമങ്ങള്‍ക്ക് തരില്ല എന്ന നിലപാടിലാണ് കമ്മിഷന്‍. ഇതിനായുള്ള പ്രത്യേക സോഫ്റ്റ്്്വെയറും പിന്‍വലിച്ചു. പകരം സംവിധാനം ഒരുക്കിയുമില്ല. 

തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രതികൂല നിലപാടുകളും കോവിഡ്കാലത്തെ അസാധാരണ സാഹചര്യവും  മറികടന്ന് ജനഹിതമെന്തെന്നും എങ്ങിനെയെന്നുമുള്ള വിവരങ്ങള്‍ അപ്പപ്പോള്‍  പ്രേക്ഷകര്‍ക്ക് എത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ലൈവ് ടുഡേ മലയാളം ഓൺലൈൻ നാഷണൽ ന്യൂസ് ബ്യൂറോ ഇന്ത്യയുടെ കീഴിൽ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വിവരങ്ങള്‍ ഏറ്റവും ആദ്യം ശേഖരിക്കാനും തല്‍സമയം പ്രേക്ഷകരിലേത്തിക്കാനുമുള്ള ഏറ്റവും വലിയ വാര്‍ത്താ സൃംഘലയാണ് തയ്യാറായിട്ടുള്ളത്. ലൈവ് ടുഡേ മലയാളം വെബ്സൈറ്റിലും ഫേസ്ബുക്കിലും അതോടൊപ്പം തന്നെ ഷെയർ ചാറ്റ്ലും ലൈവ് ടുഡേ മലയാളം ന്യൂസ് ആപ്പിലും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും തൽസമയം റിപ്പോർട്ടുകൾ എത്തും.