Headlines
Loading...
ആരാധനാലയങ്ങളിൽ ഭക്തർക്ക് പ്രവേശനമില്ല ; എംഎൽഎക്ക് നൂറോളം പേരെ പങ്കെടുപ്പിച്ച് സ്വീകരണം സർക്കാരും നിയമപാലകരും നോക്കുകുത്തിയോ?

ആരാധനാലയങ്ങളിൽ ഭക്തർക്ക് പ്രവേശനമില്ല ; എംഎൽഎക്ക് നൂറോളം പേരെ പങ്കെടുപ്പിച്ച് സ്വീകരണം സർക്കാരും നിയമപാലകരും നോക്കുകുത്തിയോ?

തിരുവനന്തപുരം: ലോക്ക്ഡൗൺ നിലനിൽക്കുന്ന തലസ്ഥാന ജില്ലയിൽ ഈദ്, ജുംആ അടക്കം നമസ്ക്കാരങ്ങൾക്ക് പോലും സൗകര്യം നൽകാതെ ആരാധനലയങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ഇങ്ങനെ നിലനിൽക്കുന്ന സാഹചര്യത്തിലാണ്തിരുവനന്തപുരം ജില്ലയിലെ പങ്കിടുന്ന ഇടവ മുസ്ലിം ജമാഅത്തിൽ 23/05/2021 അസറ് നമസ്കാരാനന്തരം വർക്കല നിയോജക മണ്ഡലം MLA അഡ്വക്കേറ്റ് വി ജോയ്ക്ക് സ്വീകരണം നൽകുകയും കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്യുകയുണ്ടായി.

 മഹല്ലിനു കീഴിൽ വിശാലമായ ഒരു മദ്രസ ഹാൾ ഉൾപ്പെടെ പൊതു പരിപാടികൾ നടത്താൻ മറ്റു സ്ഥലങ്ങൾ ഉണ്ടെന്നിരിക്കെയാണ് 
ആൾക്കാരെ നമസ്കരിക്കാൻ അനുവദിക്കാത്ത പള്ളിയുടെ അകത്തളത്തിൽ ലോക്ക് ഡൗൺ കാലത്ത് ഈ പരിപാടി നടത്തിയത് . പള്ളികൾ അടക്കമുള്ള ആരാധനാലയങ്ങളിൽ വളരെ കർശന പൂർവ്വം ജീവനക്കാരെ അല്ലാതെ മറ്റാരെയും  കയറ്റാതെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കോവിഡ ഹാഹാരതാണ്ഡവം ആടുമ്പോൾ സമയത്ത് ഭരണകക്ഷി MLA നിയമം തെറ്റിക്കുക എന്നത് ഗുണകരമല്ല. ഇടവ ജമാഅത്ത് കമ്മിറ്റി സി പി എം അനുഭാവികളുടെ നിയന്ത്രണത്തിലാണ്, ജമാഅത്ത് പ്രസിഡണ്ട് അഡ്വ നിയാസ് എ സലാമിന്റെ നേതൃത്വത്തിലാണ് ഈ ലോക്ക് ഡൗൺ ലംഘനം നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. 

ഇങ്ങനെ ആരാധനാലയങ്ങളിൽ ആഘോഷങ്ങൾ നടത്തുന്നുണ്ടെങ്കിൽ വിശ്വാസികൾക്ക് ആരാധനാലയങ്ങളിൽ എത്തി മതപരമായ ചടങ്ങുകൾ നടത്തുന്നതിന് എന്ത് തെറ്റ്? 
-ചീഫ് എഡിറ്റർ 
(ലൈവ് ടുഡേ മലയാളം)

 കൂടുതൽ അപ്ഡേറ്റുകൾ ഉടൻ....