Headlines
Loading...
നിവിന്റെ കുഞ്ഞുരാജകുമാരിക്ക് അഞ്ചാം പിറന്നാള്‍

നിവിന്റെ കുഞ്ഞുരാജകുമാരിക്ക് അഞ്ചാം പിറന്നാള്‍

നിവിൻ പോളി മകൾ റോസ് ട്രീസയ്ക്ക് പിറന്നാൾ  ശംസകളുമായെത്തിയിരിക്കുകയാണ്.  2016 മേയ് 25 നാണ് റോസ് ട്രീസ ജനിച്ചത്. അഞ്ചാം പിറന്നാളിന്  നിവിൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ കുഞ്ഞുമകളുടെ ചിത്രം പങ്കു വച്ചത്. ‘ഹാപ്പി ബർത്ത് ഡെ ഡാർലിങ്’ എന്ന കുറിപ്പോടെയാണ് റോസ് ട്രീസയുടെ ക്യൂട്ട് ചിത്രം നിവിൻ പോസ്റ്റ് ചെയ്തത്.  സിനിമാ ലോകത്തുള്ളവരുടേയും ആരാധകരുടേയും പിറന്നാൾ ആശംസകള്‍ കൊണ്ട് നിറയുകയാണ് ആ ചിത്രത്തിന് താഴെ.
മകൾ ജനിച്ചപ്പോൾ തന്നെ ഒരു മിനി കൂപ്പര്‍ എസ് കാർ നിവിന്‍ പോളി സമ്മാനിച്ചിരുന്നു.  മകൾക്കുള്ള ആ സൂപ്പർ സമ്മാനത്തിന്റെ ചിത്രം നിവിൻ തന്റെ ആരാധകർക്കായി മുൻപ് പങ്കുവച്ചിരുന്നു. നിവിന്റെയും റിന്നയുടെയും മൂത്ത മകൻ ദാവീദ് പോളി 2012 ലാണ് ജനിച്ചത്.

കുടുബത്തോടൊപ്പമുള്ള ചിത്രങ്ങൾ നിവിൻ സാധാരണ പങ്കുവയ്ക്കാറില്ല,  അതുകൊണ്ടുതന്നെ മകളുടെ ഈ ക്യൂട്ട് ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

content: Manoramaonline