Headlines
Loading...
ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍; മൊബൈല്‍, കണ്ണട കടകള്‍ക്ക് ആഴ്ച്ചയില്‍ രണ്ട് ദിവസം പ്രവർത്തിക്കാം

ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍; മൊബൈല്‍, കണ്ണട കടകള്‍ക്ക് ആഴ്ച്ചയില്‍ രണ്ട് ദിവസം പ്രവർത്തിക്കാം

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. മൊബൈല്‍, കണ്ണട കടകള്‍ക്കും അറ്റകുറ്റ പണികള്‍ നടത്തുന്ന കടകള്‍ക്കും ആഴ്ച്ചയില്‍ രണ്ട് ദിവസം തുറന്ന് പ്രവര്‍ത്തിക്കാം. ചൊവ്വ, ശനി ദിവസങ്ങളിലാണ് കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന മലപ്പുറം ജില്ലയ്ക്ക് ഇളവ് ബാധകമാവില്ല.

ശനിയാഴ്ച്ച മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. മൊബൈല്‍, കണ്ണട കടകള്‍ക്ക് പുറമേ ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍, കൃത്രിമ കാലുകള്‍ വില്‍പനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകള്‍, ശ്രവണ സഹായ ഉപകരണങ്ങള്‍ വില്‍ക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന കടകള്‍ക്കും ചൊവ്വ, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി.

ചകിരി, കയര്‍ നിര്‍മ്മാണ മേഖലയ്ക്കും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. വുമണ്‍ ഹൈജീന്‍ സാധനങ്ങള്‍ വില്‍പന സ്ഥലങ്ങളില്‍ എത്തിക്കുന്നതിനുള്ള വാഹനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.