Headlines
Loading...
ഡിസ്ലൈക്ക്‌ മഴയിൽ മുങ്ങി ആര്യ ദയാൽ ; 'അടിയേ കൊള്ളുതെ' എന്ന ഗാനം പാടി നശിപ്പിച്ചെന്ന് ആരാധകർ

ഡിസ്ലൈക്ക്‌ മഴയിൽ മുങ്ങി ആര്യ ദയാൽ ; 'അടിയേ കൊള്ളുതെ' എന്ന ഗാനം പാടി നശിപ്പിച്ചെന്ന് ആരാധകർ

ഗായിക ആര്യ ദയാലിന്‍റെ പുതിയ കവർ സോങ്ങിന് ട്രോൾ പെരുമഴ. ആര്യയും സുഹൃത്ത് സാജനും ചേർന്ന് പുറത്തിറക്കിയ ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വഹിച്ച വാരണം ആയിരത്തിലെ 'അടിയേ കൊള്ളുതേ' എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്‍റെ കവർ വേർഷനാണ് യൂട്യൂബിൽ ഡിസ്‌ലൈക്ക് വാങ്ങി ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയത്. വിമർ‌ശനങ്ങളെ തുടർന്ന് ഇതൊരു കവർ‌ ഗാനമല്ലെന്നും 'ജാം സെഷൻ' ആയിരുന്നുവെന്നും ആര്യ വിശദീകരിച്ചു.

ഹാരിസ് ജയരാജ് ഈണമിട്ട് ക്രിഷ്, ബെന്നി ദയാൽ, ശ്രുതി ഹാസൻ എന്നിവർ ചേർന്ന് പാടിയതാണ് 'അടിയേ കൊള്ളുതേ' എന്ന ഗാനം. ചിത്രം പുറത്തിറങ്ങിയ കാലത്ത് ഹിറ്റ് ലിസ്റ്റിലും ഈ ​ഗാനം ഇടം പിടിച്ചിരുന്നു.

'സഖാവ്' എന്ന കവിതയുടെ ആലാപനത്തിലൂടെ സംഗീത പ്രേമികളെയാകെ കയ്യിലെടുത്ത ഗായികയാണ് കണ്ണൂർ സ്വദേശിയായ ആര്യ ദയാൽ. ഈയിടെ ആര്യ ചെയ്ത സ്വതന്ത്ര മ്യൂസിക് വീഡിയോകളായ അങ്ങനെ വേണം, ട്രൈ മൈ സെല്‍ഫ് എന്നിവയെല്ലാം വലിയ ഹിറ്റുകളായിരുന്നു.