Headlines
Loading...
പുതിയ മന്ത്രിസഭ; ഗവർണർക്ക് ‌പിന്തുണക്കത്ത് കൈമാറി മുഖ്യമന്ത്രി പിണറായി

പുതിയ മന്ത്രിസഭ; ഗവർണർക്ക് ‌പിന്തുണക്കത്ത് കൈമാറി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം ∙ പുതിയ മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു. തന്നെ നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്തതു സംബന്ധിച്ച കത്ത് മുഖ്യമന്ത്രി ഗവർണർക്കു കൈമാറി.

ഈ മാസം 20നാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. ഇതിനു മുന്നോടിയായി സിപിഎം, സിപിഐ അടക്കമുള്ള എൽഡിഎഫ് ഘടകകക്ഷികൾ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചു.