kerala
അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടു, കോവിഡിനെ സൂക്ഷിക്കുക; ലൈവിൽ പൊട്ടിക്കരഞ്ഞ് നടി അമൃത നായർ
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് അമൃത നായര്‍. ‘കുടുംബവിളക്കി’ല്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമൃതയ്ക്ക് സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുണ്ട്. തന്റെ സുഹൃ ത്ത് മരിച്ച സങ്കടത്തിലും നടുക്കത്തിലുമാണ് അമൃത ഇപ്പോൾ. “കോവിഡിനെ പലരും നിസ്സാരമായാണ് കാണുന്നത്, വേണ്ടപ്പെട്ടവർ മരിക്കുമ്പോൾ മാത്രമേ നമുക്കതിന്റെ വേദനയറിയൂ, എല്ലാവരും സൂക്ഷിക്കൂ,” നിറമിഴികളോടെ അമൃത പറയുന്നു.
കോവിഡ് വാക്സിൻ എടുത്ത സുഹൃത്ത് അതിനു പിന്നാലെ ഹൃദയാഘാതം വന്ന് മരണപ്പെട്ടുവെന്നും അമൃത ലൈവിൽ പറയുന്നു.
വാക്സീൻ എടുത്തവരാണെങ്കിലും നല്ലതുപോലെ സൂക്ഷിക്കൂ എന്ന് അമൃത പറയുന്നു. നിരവധി പേരാണ് അമൃതയുടെ സുഹൃത്തിന് ആത്മശാന്തി നേർന്നുകൊണ്ട് താരത്തെ ആശ്വസിപ്പിക്കുന്നത്.