Headlines
Loading...
കാസർകോട് സ്വകാര്യ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം; 8 രോഗികളോട് ഡിസ്ചാർജ് വാങ്ങാൻ ആവശ്യപ്പെട്ടു

കാസർകോട് സ്വകാര്യ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം; 8 രോഗികളോട് ഡിസ്ചാർജ് വാങ്ങാൻ ആവശ്യപ്പെട്ടു

കാസർഗോഡ് : കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമമുണ്ടെന്ന് അധികൃതർ . കിംസ് സൺറൈസ് ആശുപത്രിയാണ് ഓക്സിജൻ ക്ഷാമമുണ്ടെന്ന മുന്നറിയിപ്പ് പുറത്തുവിട്ടത് . നിലവിൽ ഉച്ചയ്ക്ക് ഒന്നര വരെ പ്രവർത്തിക്കാനുള്ള ഓക്സിജൻ മാത്രമാണ് സ്റ്റോക്കുള്ളത് . ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ള എട്ട് രോഗികളുണ്ട് . അവരെ ഡിസ്ചാർജ് ചെയ്യാനുള്ള നടപടി തുടങ്ങിയെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു . 24 കോവിഡ് രോഗികളാണ് ഇവിടെ ചികിത്സയിലുള്ളത് . ഇവരിൽ എട്ടു പേരാണ് ഗുരുതരാവസ്ഥയിലുള്ളത് . മംഗലാപുരത്തുനിന്നാണ് ഇതുവരെ ഓക്സിജൻ എത്തിച്ചിരുന്നത് . എന്നാൽ അവിടെ കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ഓക്സിജൻ വരവ് കുറഞ്ഞു . മുൻപ് ഉപയോഗിച്ചതിന്റെ പതിന്മടങ്ങ് ഓക്സിജൻ സിലിണ്ടർ ഇപ്പോൾ ആവശ്യമുണ്ട് . ക്ഷാമം നേരിട്ടതോടെ കാസർഗോഡ് ജില്ലാ കലക്ടറുടെ ശിപാർശ കത്തുമായി എത്തിയാൽ മാത്രമാണ് മംഗലാപുരത്തുനിന്ന് ഇപ്പോൾ ഓക്സിജൻ സിലിണ്ടറുകൾ വിട്ടുകൊടുക്കൂ . ഇന്നലെ എത്തിച്ച ഓക്സിജൻ ഉപയോഗിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. അടിയന്തരമായി എൻ എ  നെല്ലിക്കുന്ന് എംഎൽഎ അടക്കമുള്ളവർ ഹോസ്പിറ്റലിൽ എത്തി സ്ഥിതിവിവരങ്ങൾ മനസ്സിലാക്കുകയും. അടിയന്തരമായി പതിമൂന്നോളം സിലിണ്ടറുകൾ കണ്ണൂരിൽ നിന്ന് എത്തിക്കനുള്ള നടപടി സ്വീകരിച്ചു.