Headlines
Loading...
കേരളത്തിൽ അതിതീവ്രവ്യാപനം; 6 ജില്ലകളില്‍ സ്ഥിതി രൂക്ഷം: കേന്ദ്രം

കേരളത്തിൽ അതിതീവ്രവ്യാപനം; 6 ജില്ലകളില്‍ സ്ഥിതി രൂക്ഷം: കേന്ദ്രം

കേരളത്തില്‍ കോവിഡ് അതിതീവ്രവ്യാപനമെന്ന് കേന്ദ്ര സര്‍ക്കാര്‍. കോഴിക്കോട്, എറണാകുളം, തൃശൂര്‍, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ സ്ഥിതി രൂക്ഷം. പാലക്കാട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ രോഗവ്യാപനവും ആശങ്കാജനകമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിൽ സെമി ലോക്ഡൗൺ നടപ്പാക്കിയിട്ടും രോഗ വ്യാപനത്തിന് കുറവില്ലന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 
അതേസമയം, രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിനും സാധ്യതയെന്ന് കേന്ദ്രസര്‍ക്കാര്‍. മൂന്നാംതരംഗം എപ്പോഴുണ്ടാകുമെന്ന് പറയാനാകില്ല. പുതിയ സാഹചര്യം നേരിടാന്‍ തയാറെടുപ്പ് വേണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് മുന്നറിയിപ്പ് നൽകി