Headlines
Loading...
ഉദുമ തന്നെ പൂർണ്ണമനസ്സോടെ ഏറ്റെടുത്തിരിക്കുന്നു : ബാലകൃഷ്ണൻ പെരിയ

ഉദുമ തന്നെ പൂർണ്ണമനസ്സോടെ ഏറ്റെടുത്തിരിക്കുന്നു : ബാലകൃഷ്ണൻ പെരിയ

ദുമ: നിശബ്ദ പ്രചരണത്തിന്റെ തിങ്കളാഴ്ച ബാലകൃഷ്ണൻ പെരിയ വലിയ തിരക്കിലായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ നാല് പഞ്ചായത്തുകളിൽ മിക്കയിടങ്ങളിലും ഓടിയെത്തി. പരമാവധി പേരെ നേരിൽ കണ്ടും കാണാൻ സാധിക്കാത്തവരെ ഫോണിൽ ബന്ധപ്പെട്ടും വോട്ടുറപ്പിച്ചു. പള്ളിക്കര, ഉദുമ, ചെമ്മനാട്, പുല്ലൂർ പെരിയ പഞ്ചായത്തുകൾ മുഴുവൻ ഓടിയെത്താൻ സ്ഥാനാർത്ഥിക്ക് സാധിച്ചു. അവസാന വോട്ടും ഉറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബാലകൃഷ്ണൻ പെരിയ . ഉദുമക്കാർ പൂർണ്ണമനസ്സോടെ തന്നെ ഏറ്റെടുത്ത് കഴിഞ്ഞു എന്നാണ് ബാലകൃഷ്ണൻ പെരിയയുടെ പ്രതികരണം. യു ഡി എഫ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.