Headlines
Loading...
 വാക്സീന് പലവില പാടില്ല; വിലയിടേണ്ടത് കമ്പനികളല്ല: കേന്ദ്രത്തിന് രൂക്ഷ വിമർശനം

വാക്സീന് പലവില പാടില്ല; വിലയിടേണ്ടത് കമ്പനികളല്ല: കേന്ദ്രത്തിന് രൂക്ഷ വിമർശനം

വാക്സീന്‍ നിര്‍മാണക്കമ്പനികള്‍ക്ക് 4500 കോടി രൂപ നല്‍കിയതായി സുപ്രീംകോടതി. കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് മുഴുവന്‍ വാക്സീനും വാങ്ങി വിതരണം ചെയ്യുന്നില്ലെന്നും സുപ്രീം കോടതി. 10 പൊതുമേഖലാ സ്ഥാപനങ്ങളിലും വാക്സീന്‍ ഉല്‍പാദിപ്പിക്കാന്‍ സൗകര്യമുണ്ട്. ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കാൻ എന്താണ് കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി? രാജ്യത്ത് ഓക്സിജന്‍ ക്ഷാമം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തു. 

കമ്പനികളല്ല വില തീരുമാനിക്കേണ്ടത്. കേന്ദ്രം അധികാരം പ്രയോഗിക്കുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. അമേരിക്കയിലില്ലാത്ത വില എന്തിന് കോവിഷീല്‍ഡ് വാക്സീന് ഇന്ത്യക്കാര്‍ നല്‍കുന്നു?. വാക്സീന്‍ ഉല്‍പാദനം കൂട്ടണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. 
സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടുന്നവര്‍ക്കെതിരെയുള്ള നടപടി കോടതിയലക്ഷ്യമാണ്. വിവരങ്ങള്‍ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ഡല്‍ഹിയിലെ പൗരന്‍മാരോട് മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥരാണ്. രാജ്യത്തെ ആകെ പ്രതിനിധീകരിക്കുന്ന സ്ഥലമാണ് ഡല്‍ഹിയെന്നും സുപ്രീം കോടതി പറഞ്ഞു