
kerala
എസ്.എസ്.എൽ.സി ബയോളജി പരീക്ഷയിൽ തെറ്റായ ചോദ്യം; പരീക്ഷ സെക്രട്ടറിയുടെ മറുപടി ഇങ്ങനെ...
തിരുവനന്തപുരം: ബുധനാഴ്ച നടന്ന എസ്.എസ്.എൽ.സി ബയോളജി പരീക്ഷയുടെ 34ാം ചോദ്യത്തിൽ തെറ്റ്. ബീറ്റ സെല്ലുകൾ ഗ്ലൂക്കഗോൺ ഉൽപാദിപ്പിക്കുന്നെന്ന രീതിയിൽ ചോദ്യപേപ്പറിൽ നൽകിയ ചിത്രീകരണമാണ് തെറ്റായത്. ഗ്ലൂക്കഗോണിന് പകരം ഇൻസുലിനാണ് ചോദ്യത്തിൽ ഉൾപ്പെടുത്തേണ്ടിയിരുന്നത്. നാല് മാർക്കിനുള്ളതായിരുന്നു ചോദ്യം. ചോദ്യത്തിൽ പിഴവുണ്ടെങ്കിൽ മൂല്യനിർണയത്തിനുള്ള സ്കീം തയാറാക്കുന്ന ഘട്ടത്തിൽ പരിഗണിച്ച് പരിഹാരം കാണുമെന്ന് പരീക്ഷ സെക്രട്ടറി കെ.െഎ. ലാൽ അറിയിച്ചു.