Headlines
Loading...
‘ധൈര്യമുണ്ടെങ്കിൽ ഇഎംസിസി ഫയൽ പുറത്തുവിടൂ’; മന്തി മേഴ്‌സിക്കുട്ടിയമ്മയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

‘ധൈര്യമുണ്ടെങ്കിൽ ഇഎംസിസി ഫയൽ പുറത്തുവിടൂ’; മന്തി മേഴ്‌സിക്കുട്ടിയമ്മയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

ഇഎംസിസി വിവാദത്തിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയും ദിവസം ഒളിച്ച് കളിച്ച മന്ത്രി ഇപ്പോൾ ഫയൽ ഉണ്ടെന്ന് പറയുന്നു. ധൈര്യം ഉണ്ടെങ്കിൽ ഇഎംസിസി ഫയൽ കേരള ജനതക്ക് മുന്നിൽ വയ്ക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി ആകാശം വിൽക്കുമ്പോൾ പിണറായി വിജയൻ കടൽ വിൽക്കുകയാണ്. പിണറായി വിജയൻ സർക്കാർ വീണ്ടും ഭരണത്തിൽ വന്നാൽ കേരളവും വിൽക്കും. പിണറായി സർക്കാരിന്റെ അഴിമതിയുടെ കൂടുതൽ രേഖകൾ തന്റെ പക്കലുണ്ട്. ഇനിയും രേഖകൾ ഉണ്ടെന്നും വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.