
assembly election 2021
ബാലുശേരിയിൽ നടൻ ധർമ്മജൻ; കോഴിക്കോട് കോൺഗ്രസ് സ്ഥാനാർത്ഥി സാധ്യതാ പട്ടികയായി
കോഴിക്കോട് കോൺഗ്രസ് സ്ഥാനാർഥി സാധ്യതാ പട്ടികയായി. കോഴിക്കോട് നോർത്തിൽ കെഎസ്‌യു പ്രസിഡന്റ് അഭിജിത് സ്ഥാനാർത്ഥിയാകും. ബാലുശേരിയിൽ നടൻ ധർമ്മജൻ ബോൾഗാട്ടി മത്സരിക്കും.
പേരാമ്പ്രയിൽ കെസി അബു മത്സരിക്കും. കൊയിലാണ്ടിയിൽ എൻ സുബ്രഹ്മണ്യൻ, രാജീവൻ മാസ്റ്റർ എന്നിവരിൽ ഒരാൾ മത്സരിക്കും. എലത്തുർ ജനതാദളിന് നൽകാനും കോൺഗ്രസിൽ ധാരണയായി.