Headlines
Loading...
ബേക്കൽ പൊലീസ് സബ് ഡിവിഷനിലേക്ക് കേന്ദ്ര സേനയെത്തി: പെരിയയിൽ റൂട്ട് മാർച്ച്; വോട്ടെണ്ണി കഴിയുന്നതുവരെ സുരക്ഷ

ബേക്കൽ പൊലീസ് സബ് ഡിവിഷനിലേക്ക് കേന്ദ്ര സേനയെത്തി: പെരിയയിൽ റൂട്ട് മാർച്ച്; വോട്ടെണ്ണി കഴിയുന്നതുവരെ സുരക്ഷ

പെരിയ ∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബേക്കൽ പൊലീസ് സബ് ഡിവിഷനിലേക്ക് കേന്ദ്ര സേനയെത്തി. ബിഎസ്എഫ് ഇൻസ്പെക്ടർ എ.ആർ.മുഖർജിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയാണ് ഇന്നലെയെത്തിയത്.

പെരിയയിൽ സേനാംഗങ്ങൾ റൂട്ട് മാർച്ച് നടത്തി. ബേക്കൽ ഇൻസ്പെക്ടർ പ്രതീഷ്, എസ്ഐ ലതീഷ് എന്നിവർ നേതൃത്വം നൽകി. പാലക്കുന്ന് അംബിക സ്കൂളിലാണു സേനയുടെ ക്യാംപ്. വോട്ടെണ്ണി കഴിയുന്നതുവരെ സേന ഇവിടെയുണ്ടാകും. സബ് ഡിവിഷനിലെ പ്രധാന കേന്ദ്രങ്ങളിൽ വരുംദിവസങ്ങളിൽ സേനയുടെ റൂട്ട് മാർച്ചുണ്ടാകും.