kerala
രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്; ഐശ്വര്യകേരള യാത്രയില്‍ പങ്കെടുക്കും
കൊച്ചി: ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടി കോൺഗ്രസിൽ ചേരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര ഇന്ന് വൈകിട്ട് ഹരിപ്പാട് എത്തുമ്പോൾ രമേഷ് പിഷാരടി സ്വീകരണ യോഗത്തിൽ പങ്കെടുക്കും.
കോൺഗ്രസിന്റെ ഭാഗമായി പ്രചാരണ രംഗത്ത് പ്രവർത്തിക്കുമെന്ന് രമേഷ് പിഷാരടി സ്ഥിരീകരിച്ചു. ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും അദ്ദേഹം ടെലിഫോൺ മുഖേന ചർച്ച നടത്തിയിരുന്നു.