Headlines
Loading...
നിയമ സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിന്യസിക്കാനുള്ള കേന്ദ്ര സേന സംസ്ഥാനത്ത് എത്തി

നിയമ സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിന്യസിക്കാനുള്ള കേന്ദ്ര സേന സംസ്ഥാനത്ത് എത്തി

കൊച്ചി: സംസഥാനത്തെ പ്രശ്ന ബാധിത മേഖലകളില്‍ നിയമ സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിന്യസിക്കാനുള്ള കേന്ദ്ര സേന എത്തി. മുപ്പത് യുണിറ്റ് ആണ് സംസഥാനത്ത് എത്തിയത്. ബിജെപി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഇന്നലെ രാത്രി എറണാകുളം വടക്കന്‍ പറവൂരില്‍ ചെറിയ സംഘര്‍ഷം ഉണ്ടായി.

കൊടി കെട്ടുന്നതിനെ ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത്. കേന്ദ്ര സേന എറണാകുളം വടക്കന്‍ പറവൂരിലും കുന്നത്തുനാട്ടിലും റൂട്ട് മാര്‍ച്ചും നടത്തി.വടക്കന്‍ പറവൂരില്‍ കൂടുതല്‍ പ്രശ്ങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആണ് സംഘം റൂട്ട് മാര്‍ച്ച്‌ നടത്തിയത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിധ ജില്ലകളിലെ പ്രശ്നബാധിത മേഖലകളിലേക്കായി ആവശ്യപ്പെട്ടിരിക്കുന്നത് 125 കമ്ബനി കേന്ദ്രസേനയെയാണ് .

സിആര്‍പിഎഫ്, ഐടിബിപി, സിഐഎസ്‌എഫ്, തുടങ്ങിയവയില്‍ നിന്നാണ് ഇവരെ എത്തിക്കുന്നത്