ഉദുമ : ഉദുമ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 1995-96 ബാച്ച് എസ് എസ് എൽ സി കൂട്ടായ്മയായ ഓർമ്മ ഉദുമ സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം കുട്ടികൾക്ക് ഫുട്ബോൾ ജേഴ്‌സി നൽകി. ചൊവ്വാഴ്ച പള്ളം kick off സ്റ്റേഡിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ പ്രസിഡൻ്റ് കെ. വി. സുധിൽകുമാർ, ജോയിൻ സെക്രട്ടറി മൈമൂന, അസ്‌ലം പാക്യാര, അംബിക എന്നിവർ ചേർന്നു ജേഴ്‌സി കുട്ടികൾക്ക് നൽകി.