നാസ്ക്ക് ഉദുമയുടെ 31 വാർഷികത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച ജില്ലാ തല ക്രിക്കറ്റ് ഫെസ്റ്റിൽ സ്പോർട്ടിംഗ് മരുത്തടുക ഒന്നാം സ്ഥാനവും, ടൗൺ ടീം കിഴുർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
നാസ്ക്ക് പ്രസിഡന്റ് അഷ്‌റഫ് മൊട്ടയിലിന്റെ അധ്യക്ഷതയില്‍ ചേർന്ന ചടങ്ങിൽ ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ ബി എം ഷെരീഫ് ഉത്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം എച് മുഹമ്മദ് കുഞ്ഞി, ദുബായ് കെഎംസിസി ഉദുമ മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ നാലാംവാതുക്കൽ, ബഷീർ കേരള, റംഷീദ് റച്ചു, മുത്തലി അബ്ബാസ്, ജാബി അക്കര, ഹനീഫ അക്കര, ഷംസു എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ ഹാരിസ് മുല്ലച്ചേരി സ്വാഗതവും ക്ലബ് ജനറൽ സെക്രട്ടറി ഷറഫുദീൻ നന്ദിയും പറഞ്ഞു.