gulf update
international desk
കുവൈത്തിലേക്ക് എല്ലാ രാജ്യത്തുനിന്നുള്ളവര്‍ക്കും ഞായറാഴ്ച മുതല്‍ നേരിട്ട് പ്രവേശിക്കാന്‍ അനുമതി
കുവൈത്ത് സിറ്റി: കുവൈത്തിൽ ഫെബ്രുവരി 21 മുതൽ എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള യാത്രക്കാർക്കും നേരിട്ട് പ്രവേശിക്കാൻ വ്യോമയാന അധികൃതർ അനുമതി നൽകി.
കൃത്യമായ വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. കോവിഡ് അപകടസാധ്യത ഉയർന്ന രാജ്യങ്ങളിൽനിന്നുള്ളവർ രണ്ടാഴ്ചയും അല്ലാത്തവർ ഒരാഴ്ചയും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ (ഹോട്ടൽ ക്വാറന്റീൻ) കഴിയണമെന്നതാണ് പുതിയ വ്യവസ്ഥ.