kasaragod
ഉദുമ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിടോദ്ഘാടനം 12ന്
ഉദുമ: ഉദുമ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന് ഹയര്‍ സെക്കന്ററി ഡിപാര്‍ട്ട്‌മെന്റ്അനുവദിച്ച രണ്ടേമുക്കാല്‍ കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ പുതിയ കെട്ടിടം ഫെബ്രുവരി 12 ന് വെള്ളിയാഴ്ച മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി നാടിന്റെ ഉത്സവമാക്കാന്‍ സംഘാടക സമിതി രൂപീകരിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സത്താര്‍ മുക്കുന്നോത്ത് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ എം ലളിത സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാകൃഷ്ണന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ അബൂബക്കര്‍, മെമ്പര്‍മാരായ വികെ അശോകന്‍, ബഷീര്‍ പാക്യാര, എ സുനില്‍കുമാര്‍, നഫീസ പാക്യാര ഹെഡ്മാസ്റ്റര്‍ ടിവി മധുസൂദനന്‍, മുന്‍ പ്രിന്‍സിപ്പള്‍മുരളീധരന്‍ നായര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ വിശാലാക്ഷന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെഎ മുഹമ്മദലി, കെ സന്തോഷ് കുമാര്‍, പ്രഭാകരന്‍ തെക്കേക്കര, പിടിഎ വൈസ് പ്രസിഡന്റ് സികെ അശോകന്‍, ചന്ദ്രന്‍ കൊക്കാല്‍, വിആര്‍ ഗംഗാധരന്‍, കെകെ കുഞ്ഞിരാമന്‍ പ്രസംഗിച്ചു. സംഘാടക സമിതി: പി ലക്ഷ്മി (ചെയര്‍മാന്‍), സത്താര്‍ മുക്കുന്നോത്ത് (വര്‍ക്കിംഗ് ചെയര്‍) സികെ അശോകന്‍, ചന്ദ്രന്‍ കൊക്കാല്‍ (വൈ ചെയര്‍), എം ലളിത (കണ്‍) ടിവി മധുസൂദനന്‍ ട്രഷ)