kerala
പോലിസ് നിയമ ഭേദഗതി പിന്‍വലിച്ചു; ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു
എല്‍.ഡി.എഫ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി മറ്റൊരു ഓര്‍ഡിനന്‍സിലൂടെ പിന്‍വലിച്ചു. 118 എ വകുപ്പ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിയമ ഭേദഗതി പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അനുമതിക്കായി അയച്ചത്.
സൈബര്‍ ഇടത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടയുള്ളവര്‍ക്ക് നേരെയുള്ള അതിക്രമവും വ്യാജവാര്‍ത്തകളും വിദ്വേഷ പ്രചാരണങ്ങളും തടയാനാണ് നിയമ ഭേദഗതി കൊണ്ടു വന്നതെനന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഫലത്തില്‍ നിയമ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായിരുന്നു. മാധ്യമ മാരണ നിയമമാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. 118 എ വകുപ്പിനെതിരെ വിവിധ വിഭാഗങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്