kerala
കൊവിഡ് പ്രോട്ടോക്കോളിനിടെയിലും പ്രൌഢമായി റിപ്പബ്ലിക് ദിന പരേഡ് Republic Day parade
കൊവിഡ് മഹാമാരിക്കിടയിലും സൈന്യത്തിന്‍റെയും രാജ്യത്തിന്‍റെയും പ്രൗഢിയും ഭംഗിയും ശക്തിയും പ്രകടിപ്പിച്ച് രാജ്യം എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാജ്യത്തിന്‍റെ സൈനിക ശക്തി വിളിച്ചോതുന്ന പരേഡ് ദില്ലി രാജ്പഥിൽ നടന്നത്. ഇത്തവണ വിശിഷ്ടാതിത്ഥി ഇല്ലാത്ത റിപ്പബ്ലിക് ദിന പരേഡാണ് നടന്നത്. എന്നാല്‍ ബംഗ്ലാദേശ് സേന ഇന്ന് ഇന്ത്യന്‍ സേനയ്ക്കൊപ്പം പരേഡില്‍ പങ്കെടുത്തു. റായ്സീനാ കുന്നില്‍ നിന്ന് തുടങ്ങി രാജ്പഥ് വഴി റെഡ്ഫോര്‍ട്ടില്‍ അവസാനിച്ചിരുന്ന റിപ്പബ്ലിക് ദിന പരേഡ് ഇത്തവണ നാഷണല്‍ സ്റ്റേഡിയത്തിലാണ് അവസാനിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് റാലിയുടെ ദൂരം കുറച്ചിരുന്നു.