gulf update
പ്രവാസി വോട്ട് ചേർക്കൽ ക്യാംപയിനുമായി ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി
ദുബൈ: ഇന്ത്യൻ ജനാധിപത്യത്തിൽ പ്രവാസികളുടെ വോട്ടവകാശത്തിനുള്ള സാധ്യതകൾ ഏറി വരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ജനാധിപത്യത്തിനും പ്രവാസലോകത്തിനും കുരുത്ത് പകരാൻ പ്രവാസി വോട്ട് ചേർക്കൽ ക്യാംപയിൻ ജനുവരി 3 മുതൽ 14 വരെ സംഘടിപ്പിച്ചിരിക്കുന്നു.
പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ഷാനവാസ് കോട്ടക്കുന്നിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്യാംപയിനിന്റെ ആദ്യ വോട്ട് ചേർത്തുകൊണ്ട് ദുബൈ കെഎംസിസി ഉദുമ മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ നാലാംവാതുക്കൽ ഉൽഘാടനം നിർവഹിച്ചു.
ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് ഓർഗനൈസിങ് സെക്രട്ടറി ഉബൈദ് അബ്ദുൽറഹ്മാൻ വോട്ടുചേർക്കലിന്റ ആവിശ്യകതയെ കുറച്ചു യോഗത്തിൽ സംസാരിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുല്ല മുല്ലച്ചേരി സ്വാഗതവും സെക്രട്ടറി ജംഷീദ് കോട്ടിക്കുളം നന്ദിയും പറഞ്ഞു .