kerala
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുത്തകകളുടെ താത്പര്യം സംരക്ഷിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ പാലിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രിംകോടതിയില്‍ നില്‍ക്കെ അദാനിയുമായി കരാര്‍ ഒപ്പിട്ടത് തെറ്റായ നടപടിയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പോകാന്‍ വൈകിയെന്ന് പി.ടി. തോമസ് എംഎല്‍എ വിമര്‍ശിച്ചു.