Headlines
Loading...
കാസര്‍കോട് നഗരത്തില്‍ മധ്യവയസ്കനെ മര്‍ദിച്ചുകൊന്നു

കാസര്‍കോട് നഗരത്തില്‍ മധ്യവയസ്കനെ മര്‍ദിച്ചുകൊന്നു

കാസര്‍കോട് നഗരത്തില്‍ മധ്യവയസ്കനെ മര്‍ദിച്ചുകൊന്നു. ചെമ്മനാട് സ്വദേശി റഫീഖ് (49) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് റഫീഖിന് മര്‍ദനമേറ്റതെന്ന് പറയപ്പെടുന്നു. കാസര്‍കോട് നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിയ യുവതിയെ റഫീഖ് ശല്യം ചെയ്തതെന്നാണ് പറയപ്പെടുന്നത്. ഈ യുവതി റഫീഖിനെ അടിച്ചു. അതിന് ശേഷം റഫീഖ് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. റഫീഖിന് പിന്നാലെ യുവതിയും എത്തി. വിഷയത്തിലിടപെട്ട സമീപത്തെ ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് റഫീഖിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ റഫീഖ് അതേ ആശുപത്രിക്ക് മുന്നില്‍ തന്നെ വീണു. ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.