Headlines
Loading...
പത്തനാപുരം പഞ്ചായത്തിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു

പത്തനാപുരം പഞ്ചായത്തിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു

പത്തനാപുരം പഞ്ചായത്തിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ഗണേഷ് കുമാർ എംഎൽഎയുടെ പത്തനാപുരത്തെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനു നേരെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

ആദ്യ മണിക്കൂറിൽ ഹർത്താൽ പൂർണമാണ്. എംഎൽഎക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് കെഎസ്യു പ്രവർത്തകരെ ഗണേഷ് കുമാറിന്റെ മുൻ പി.എ പ്രദീപ് കോട്ടത്തലയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച് നടത്തിയത്.