Headlines
Loading...
തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് പീഡനം; 71-കാരനും മകനും അറസ്റ്റില്‍

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് പീഡനം; 71-കാരനും മകനും അറസ്റ്റില്‍

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച 71-കാരനും മകനും പിടിയിൽ.
കുടയാൽ സ്വദേശികളായ ബാലരാജ് (71) ഇയാളുടെ മകൻ രാജ് (45) എന്നിവരാണ് വെള്ളറട പോലീസിന്റ പിടിയിലായത്.


രാജിന്റെ ഭാര്യാബന്ധുവിന്റെ പതിനൊന്നും ഏഴും വയസ് പ്രായമുള്ള പെൺകുട്ടികളെയാണ് ഇവർ ലൈംഗികമായി ചൂഷണം ചെയ്തത്. കുട്ടികളുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്.

കുട്ടികളുടെ അസ്വാഭാവികതയും, ശരീരത്തിലെ മുറിപ്പാടുകളും ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ ഡോക്ടറെ സമീപിക്കുകയായിരുന്നു. സംശയം തോന്നിയ ഡോക്ടർ കുട്ടികളിൽ നിന്നും വിവരങ്ങൾ മനസ്സിലാക്കുകയും തുടർന്ന് ചൈൽഡ് ലൈനെ സമീപിക്കുകയുമായിരുന്നു. പിടിയിലായ പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.