
national
കൊവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷമുണ്ടായ 11 മരണം; മരണത്തിൽ അന്വേഷണം വേണം: കേന്ദ്രത്തിന് കത്തയച്ച് ആരോഗ്യ വിദഗ്ധർ
കൊവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം ഇന്ത്യയിൽ പതിനൊന്ന് പേർ മരിച്ചുവെന്ന് റിപ്പോർട്ട്. ഈ മരണങ്ങളിൽ അന്വേഷണം വേണമെന്ന് കാണിച്ച് പൊതു ആരോഗ്യ വിദഗ്ധർ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചു.
പ്രമുഖ ആരോഗ്യ വിദഗ്ധരായ മാലിനി ഐസോല, എസ്പി കലന്ത്രി, ടി ജേക്കബ് എന്നിവരടക്കമുള്ള ആരോഗ്യ വിദഗ്ധരാണ് കേന്ദ്ര മന്ത്രാലയത്തിന് കത്തയച്ചത്.
ഈ പതിനൊന്ന് പേരും മരിച്ചതിന് കാരണം കൊവിഡ് വാക്സിനല്ലെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും അഡ്വേഴ്സ് ഇവന്റ്സ് ഫോളോയിംഗ് ഇമ്യുണൈസേഷന്റെ ജില്ല-സംസ്ഥാന-ദേശിയ റിപ്പോർട്ടുകളൊന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.