janavidhi 2020
വയനാട്ടിൽ വോട്ടു ചെയ്യാനെത്തിയ മധ്യവയസ്ക കുഴഞ്ഞുവീണ് മരിച്ചു
വയനാട്ടിൽ വോട്ടു ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. തൃശിലേരി വരിനിലം കോളനിയിലെ കാളന്റെ ഭാര്യ ദേവി (ജോച്ചി) ആണ് മരിച്ചത്. 54 വയസായിരുന്നു. വോട്ടു ചെയ്ത് പുറത്തിറങ്ങിയ ശേഷം ഇവർ കുഴഞ്ഞു വീഴുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും മരണം സംഭവിച്ചു.