Headlines
Loading...
പുരസ്കാര നിറവിൽ ജെ.സി.ഐ കാസറഗോഡ്

പുരസ്കാര നിറവിൽ ജെ.സി.ഐ കാസറഗോഡ്


കാസറഗോഡ്:
ജെ.സി.ഐ ഇന്ത്യാ സോൺ പത്തൊൻമ്പത് സോൺ കോൺഫറൻസിൽ നിരവധി പുരസ്കാരങ്ങൾ നേടി ജെ.സി.ഐ കാസറഗോഡ് മേഖല തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. കോറോണ കാലത്തും മികച്ച പ്രവർത്തനം നടത്തി ജെ.സി.ഐ കാസറഗോഡിനെ നയിച്ച സി.കെ അജിത്ത്കുമാറിനെ മികച്ച ജെ.സി.ഐ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. മികച്ച പുതുമുഖ ജെ.സി.ഐ പ്രവർത്തകനുള്ള പുരസ്കാരത്തിന് ശിഹാബുദ്ദീൻ ഊദ് തളങ്കര അർഹനായി. 
കൂടാതെ മികച്ച ജെ.സി.ഐ ഓർഗനൈസേഷൻ, മികച്ച ദേശീയ പരിപാടി, മികച്ച ജെ.സി.ഐ വീക്ക്, മികച്ച സാമ്പത്തിക വികസന പരിപാടി, മികച്ച ഇംപാക്ട് 2030 പരിപാടി എന്നീ പുരസ്കാരങ്ങളും ജെ.സി.ഐ കാസറഗോഡിന് ലഭിച്ചു. കാസറഗോഡ്, കണ്ണൂർ, വയനാട്, മാഹി എന്നി പ്രദേശങ്ങൾ ഉൾകൊള്ളുന്നതാണ് ജെ.സി.ഐ ഇന്ത്യാ സോൺ പത്തൊൻമ്പത്.