Headlines
Loading...
നടന്‍ ശരത് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

നടന്‍ ശരത് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

തമിഴ് നടന്‍ ശരത് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. മകള്‍ വരലക്ഷ്മി ശരത് കുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹൈദരാബാദിലാണ് നടന്‍ ചികിത്സ തേടിയിരിക്കുന്നത്.

പിതാവിന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാന്‍ ഒന്നും ഇല്ലെന്നും വരലക്ഷ്മി വ്യക്തമാക്കി. ഭാര്യ രാധികയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ വിവരങ്ങള്‍ അറിയിക്കുമെന്നും രാധിക പറഞ്ഞിരുന്നു. താരത്തിന് ലക്ഷണങ്ങളൊന്നും ഇല്ലെന്നും രാധിക ട്വീറ്റ് ചെയ്തു.

നിരവധി മലയാള സിനിമകളിലും ശരത് കുമാര്‍ വേഷമിട്ടിട്ടുണ്ട്. പഴശ്ശിരാജ, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് എന്നിവയാണ് അതില്‍ ചിലത്. ശരീര സംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കുന്ന നടന്‍ കൂടിയാണ് ശരത് കുമാര്‍.