kerala
കാസർഗോഡ് പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ലാബ് അസിസ്റ്റന്റിനെ ഓര്‍ച്ച പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ലാബ് അസിസ്റ്റന്റിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എണ്ണപ്പാറ സ്വദേശിയും കാഞ്ഞങ്ങാട് സൗത്തില്‍ താമസക്കാരിയുമായ ബിബി ജസ്നയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് നീലേശ്വരം ഓര്‍ച്ച പുഴയില്‍ ജസ്നയെ മരിച്ച നിലയില്‍ മത്സ്യതൊഴിലാളികള്‍ കണ്ടെത്തിയത്. വിവാഹിതയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നു.