national
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 32,981 പേര്‍ക്ക്
രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 32,981 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 96,77,203 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 39,109 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ കൊവിഡ് മുക്തി നേടിയവരുടെ ആകെ എണ്ണം 91,39,901 ആയി.
ഇരുപത്തിനാല് മണിക്കൂറിനിടെ 391 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,40,573 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 3,96,729 പേരാണ്. നിലവില്‍ രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.