വോട്ടു ചെയ്യാന്‍ പോകുന്നവര്‍ ശ്രദ്ധിക്കുക
വോട്ടിങിന് പോകുമ്ബോള്‍, സ്വന്തമായി പേന കൊണ്ട് പോകാന്‍ സാധിക്കുന്നവര്‍ക്ക്, അത് കയ്യില്‍ കരുതാം. കൊണ്ടു നടക്കാവുന്ന സാനിറ്റൈസര്‍ ,ഒരു എക്സ്ട്രാ മാസ്ക് കരുതുന്നത് നന്ന്.
• പോളിങ്ങ് ബൂത്തിലേക്കുള്ള യാത്ര പൊതുഗതാഗതം വഴിയായാലും, സ്വകാര്യ വാഹനം വഴിയായാലും സുരക്ഷിത അകലം നിലനിര്‍ത്തിയാവാന്‍ ശ്രമിക്കുക .
• മഷി പുരട്ടുമ്ബോഴും മറ്റും ഉദ്യോഗസ്ഥരുടെ കൈ, മേശ പോലുള്ള പ്രതലങ്ങളില്‍ സ്പര്‍ശിക്കാതെ ശ്രദ്ധിക്കുക.
• പോളിംഗ് ബൂത്തില്‍ കയറുന്നതിനു മുന്‍പും പിന്‍പും കൈകള്‍ സോപ്പിട്ട് കഴുകിയോ, സാനിറ്റൈസര്‍ ഉപയോഗിച്ചോ, അണുവിമുക്തമാക്കാം