Headlines
Loading...
ബുറേവി ചുഴലിക്കാറ്റ്; പൊലീസ് സഹായത്തിന് 112 എന്ന എമര്‍ജന്‍സി നമ്പരില്‍ ബന്ധപ്പെടാം

ബുറേവി ചുഴലിക്കാറ്റ്; പൊലീസ് സഹായത്തിന് 112 എന്ന എമര്‍ജന്‍സി നമ്പരില്‍ ബന്ധപ്പെടാം

തെക്കന്‍ ജില്ലകളില്‍ അടുത്ത ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഏത് അടിയന്തിരസാഹചര്യവും നേരിടാന്‍ പൊലീസ് സേന സുസജ്ജമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

അടിയന്തര സഹായത്തിന് 112 എന്ന എമര്‍ജന്‍സി നമ്പരില്‍ ബന്ധപ്പെടാം. എല്ലാ പൊലീസ് സ്റ്റേഷനുകളിലേയും പൊലീസ് ഉദ്യോഗസ്ഥരും ഓഫീസര്‍മാരും ഏതു സമയവും തയാറായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാര്‍ പ്രത്യേകം കണ്‍ട്രോള്‍ റൂം തുറക്കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള സന്നദ്ധപ്രവര്‍ത്തകരെ ഏകോപിപ്പിക്കാനും അടിയന്തിര സാഹചര്യങ്ങളില്‍ ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കാനും നടപടി സ്വീകരിക്കണം.