ചങ്കുകളേ ഓടിവായോ.അതിജീവനത്തിന്റെ അനുഭവം പങ്കുവെച്ച് ഒരു ഫെയ്‌സ്‌ബുക്ക് പോസ്റ്റ്
ക്യാന്‍സറിനെ അതിജീവിച്ച് യുവാവ് ജീവിതത്തിലേക്ക്. നന്ദു മഹാദേവ എന്ന കോളേജ് വിദ്യാര്‍ത്ഥിയാണ് അതിജീവനത്തിന്റെ അനുഭവം ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. ജീവിതത്തിലേക്ക് മടങ്ങി വരുന്നതിന്റെ റിപ്പോര്‍ട്ട് കയ്യില്‍ കിട്ടിയ ആവേശത്തോടാണ് നന്ദു അക്കാര്യം കുറിക്കുന്നത്. എം വി ആര്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരും അതിനേക്കാളേറെ പ്രാത്ഥനയുമായുമാണ് പുതിയൊരു ജീവിതത്തിന് വെളിച്ചം നല്‍കിയതെന്ന് യുവാവ് വ്യക്തമാക്കുന്നു. 'ചികിത്സയില്‍ വലത് വശത്തെ ട്യൂമര്‍ നന്നായി ചുരുങ്ങിയിട്ടുണ്ട്. ഇടത് ശ്വാസകോശത്തില്‍ ഉണ്ടായിരുന്ന ഒന്നു രണ്ടു സ്പോട്ടുകള്‍ പൂര്‍ണമായും അപ്രത്യക്ഷമായി പോയിരിക്കുന്നു. അദ്ഭുതകരമായ മാറ്റം തന്നെയാണ്.'