ന്യൂഡല്‍ഹി: കൊറോണ വൈറസി(Corona Virus)നെതിരെ ഇന്ത്യ വികസിപ്പിക്കുന്ന കോവാക്സിന്‍ ആദ്യ ഘട്ടത്തില്‍ നല്‍കുക ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമടക്കം 30 കോടി പേര്‍ക്ക്!
പ്രതീക്ഷിച്ചതിലും നേരത്തെ കോവാക്സിന്‍ (Covaxin) പുറത്തിറങ്ങുമെന്ന് ഏകദേശം സൂചന ലഭിച്ചതിനെ തുടര്‍ന്ന് വിതരണ നടപടികള്‍ക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ ലഭ്യമാക്കുന്ന ആദ്യ വാക്സിനാക്കാനാണ് കോവാക്സിന്റെ ശ്രമം.
സൗജന്യമായി വാക്സിന്‍ നല്‍കാനാണ് നിലവിലെ സര്‍ക്കാര്‍ പദ്ധതി. വാക്സിന്‍ നല്‍കേണ്ടവരുടെ പട്ടിക കൈമാറാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡ് വഴി ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുമെങ്കിലും ആധാര്‍ ഇല്ലാത്തവര്‍ക്കും വാക്സിന്‍ ലഭിക്കും. ആധാറിന് പകരമായി ഫോട്ടോ പതിച്ച ഏതെങ്കിലും ആംഗീകൃത തിരിച്ചറിയല്‍ രേഖ മതിയാകും.
മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ ലഭ്യമാക്കുക. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശാ വര്‍ക്കര്‍മാര്‍, MBBS വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള ഒരു കോടി പേരാണ് ആദ്യ വിഭാഗം. രണ്ടു കോടി ആളുകള്‍ ഉള്‍പ്പെടുന്ന മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍, പോലീസ് ജീവനക്കാരും സൈനീകരുമാണ് രണ്ടാം വിഭാഗം. ഹൈ റിസ്ക് വിഭാഗത്തില്‍പ്പെട്ട 50 വയസിനു മുകളിലുള്ളവരാണ് മൂന്നാം വിഭാഗം. മറ്റു രോഗങ്ങള്‍ ബാധിച്ച് അവസ്ഥയില്‍ കഴിയുന്ന 50 വയസിനു താഴെയുള്ളവര്‍ നാലാം വിഭാഗം.