ഇന്‍ഡേന്‍ ഗ്യാസ് ബുക്കിങ് ഇനി പഴയത് പോലെയല്ല; പുതിയ നമ്ബര്‍, പുതിയ രീതി
ഉപഭോക്താക്കള്‍ ഏത് സംസ്ഥാനത്തായാലും ഒരു ടെലികോം സര്‍ക്കിളില്‍നിന്ന് മറ്റൊന്നിലേക്ക് മാറിയാലും ഇന്‍ഡേന്‍ റീഫില്‍ ബുക്കിങ് നമ്ബര്‍ മാറില്ല. ഉപഭോക്താവിെന്റ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച് മാത്രമായിരിക്കും ബുക്കിങ്.
റീഫില്‍ ബുക്കിങ്ങിെന്‍റയും മൊബൈല്‍ നമ്ബര്‍ രജിസ്ട്രേഷെന്റയും പുതുക്കിയ പ്രക്രിയ ഇപ്രകാരം: നമ്ബര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഐ.വി.ആര്‍.എസ് 16 അക്ക ഉപഭോക്തൃ ഐ.ഡി ആവശ്യപ്പെടും.
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബര്‍ ഇന്‍ഡേന്‍ റെക്കോഡുകളില്‍ ലഭ്യമല്ലെങ്കില്‍, ഉപഭോക്തൃ ഐ.ഡി നല്‍കി മൊബൈല്‍ നമ്ബറിെന്റ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തണം. സ്ഥിരീകരിച്ചാല്‍, റീഫില്‍ ബുക്കിങ് സ്വീകരിക്കും.