Headlines
Loading...
ഇന്ത്യയുടെ ആകാശത്ത് ഒരു സുഖപ്രസവം

ഇന്ത്യയുടെ ആകാശത്ത് ഒരു സുഖപ്രസവം


​ഇന്ത്യയുടെ ആകാശത്ത്  പിറന്നത് ഒരു ആണ്‍കുഞ്ഞ്. വിമാന യാത്രക്കിടെ ഗര്‍ഭിണികള്‍ പ്രസവിക്കുന്നത് ആദ്യമായിട്ടല്ലെങ്കിലും ഇന്റിഗോ വിമാനത്തിലാണ് ഈ അപൂര്‍വ പ്രസവം.

ഇന്നലെ വൈകിട്ട് ദില്ലിയില്‍ നിന്നും ബെംഗളൂരുവിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലാണ് യുവതിയ്ക്ക് സുഖപ്രസവം. ഇന്റിഗോയുടെ 6ഇ 122 വിമാനത്തിലായിരുന്നു യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
വിമാനം വൈകിട്ട്   ബെംഗളൂരുവില്‍ ഇറങ്ങി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ഇന്റിഗോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യുവതിക്ക് വേണ്ട വൈദ്യസഹായം നല്‍കുന്നതിന് സഹായിച്ച എല്ലാവരെയും കമ്പനി അഭിനന്ദിച്ചു