Headlines
Loading...
തൃക്കോരിമംഗലത്ത് കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം നാലായി

തൃക്കോരിമംഗലത്ത് കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം നാലായി




കോട്ടയം: തൃക്കോരിമംഗലത്ത് കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി . ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന 10 വയസ്സുകാരനായഅമിത് ആണ് മരിച്ചത് . കഴിഞ്ഞദിവസം മരിച്ച ചിങ്ങവനം വയലമൂട്ടില്‍ ജലജയുടെ മകനാണ് അമിത് 

വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ വടക്കേക്കര എല്‍പി സ്‌കൂളിനും കൊച്ചാലുംമൂടിനും ഇടയിലുള്ള വളവിലായിരുന്നു അപകടം.
വളവ് തിരിഞ്ഞു കയറിവന്ന ബസ്സിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു. റോഡില്‍ വളവുള്ള ഭാഗത്ത് കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത് .

മുണ്ടക്കയം മുരിക്കുംവയല്‍ കുന്നപ്പള്ളില്‍ കുഞ്ഞുമോന്റെ മകന്‍ ജിന്‍സ് (32), പിതൃസഹോദരീ ഭര്‍ത്താവ് കവിയൂര്‍ ഇരവിനാല്‍ കുന്നപ്പള്ളി മുരളി (68), മുരളിയുടെ മകള്‍ ചിങ്ങവനം വയലമൂട്ടില്‍ ജലജ (42) എന്നിവര്‍ കഴിഞ്ഞദിവസം തന്നെ മരണപ്പെട്ടിരുന്നു. ജലജയുടെ അനുജത്തിയുടെ മകന്‍ അതുല്‍ (8) സാരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.