
kasaragod
പൂച്ചക്കാട്ട് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു: രണ്ടുപേർക്ക് ഗുരുതര പരിക്ക്
ബേക്കൽ: പൂച്ചക്കാട്ട് ചെറിയ പള്ളിക്ക് സമീപം ബൈക്കുകൾ കൂട്ടിമുട്ടി യുവാവ് മരണപ്പെട്ടു രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
പൂച്ചക്കാട്ട് തെക്കുപ്പുറത്തെ പരേതനായ ഹമീദിന്റെ മകൻ അൻസാർ (22) നെ മംഗലാപുരം ആശുപത്രിയിൽ കൊണ്ട് പോകും വഴി മരണപ്പെട്ടത്. രണ്ടാമത്തെബൈക്കിലുണ്ടായിരുന്ന കൊളവയൽ റഷീദിനെ മകൻ സഫയർ (18 ) നും സുഹൃത്തിനുമാണ് പരിക്കേറ്റത്.ഇവരെ
പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.വെളളിയാഴ്ച വൈകിട്ട് 4.30 മണിയോടെയായിരുന്നു’ അപകടം .