Headlines
Loading...
കേരളത്തില്‍ നാളെ മുതല്‍ നാലുദിവസം വ്യാപകമഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ നാളെ മുതല്‍ നാലുദിവസം വ്യാപകമഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

നാളെ മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് വ്യാപക മഴ ലഭിക്കുക. തുലാവര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ ആരംഭിക്കാനേ ഇടയുളളൂവെന്നും കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. 

നാളെ മുതല്‍ നാലുദിവസം സംസ്ഥാനത്ത് വ്യാപക മഴ ഉണ്ടാകും. വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാകും കൂടുതല്‍ ശക്തമായ മഴ ലഭിക്കുക. ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെട്ട് ആന്ധ്ര, ഒഡീഷ തീരത്തേക്ക് നീങ്ങിയേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടെ രൂപപ്പെടാനും സാധ്യതയുണ്ട്. 

ഒക്ടോബര്‍ അവസാനത്തോടെ മാത്രമേ തുലാവര്‍ഷം കേരളത്തില്‍ ആരംഭിക്കാന്‍ ഇടയുളളൂ. കാലവര്‍ഷക്കാലത്ത് ബംഗാള്‍ ഉള്‍ക്കടില്‍ ന്യൂനമര്‍ദങ്ങളും ചുഴലിക്കാറ്റുകളും രൂപപ്പെടും. ഇത്തവണ അറബിക്കടലില്‍ ചുഴലിക്കാറ്റുകളുടെ എണ്ണം കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതേസമയം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപമെടുക്കുന്ന ചുഴലിക്കാറ്റുകള്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണമാകും.