Headlines
Loading...
പത്തു ലക്ഷം രൂപയുടെ ആതുരസേവനവുമായി ദുബൈ കാസർകോട് ജില്ലാ കെഎംസിസി

പത്തു ലക്ഷം രൂപയുടെ ആതുരസേവനവുമായി ദുബൈ കാസർകോട് ജില്ലാ കെഎംസിസി

"ഹിമായ" കാരുണ്യപദ്ധതിയിൽ 100 പേർക്ക് ധന  സഹായം 

കാസർകോട്:  ജില്ലയില്‍ ആതുരസേവനത്തിന് ദുബൈ കെഎം
സിസിസി കാസർകോട് ജില്ലാകമ്മിറ്റി 'ഹിമായ' കീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി എംപി നിർവഹിക്കും  സെപ്റ്റംബർ ഒമ്പതിന്  ബുധനാഴ്ച വൈകുന്നേരം
മൂന്ന് മണിക്ക് കാസർകോട് സിറ്റി ടവർ ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് പരിപാടി. സൂം ആപിലൂടെയാണ് കുഞ്ഞാലികുട്ടി എം പി ഹിമായ പദ്ധതി സമർപ്പിക്കുന്നത് .പത്തുലക്ഷം രൂപയാണ്  ഹിമായ പദ്ധതിയിലൂടെ ആദ്യഘട്ടം നൽകുന്നതെന്ന് 
ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
മനുഷ്യ ജീവന് തന്നെ ഭീഷണിയാവുന്ന ഹൃദയരോഗം, വൃക്ക രോഗം ,
ക്യാൻസർ എന്നിവമൂലം പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാൻ വേണ്ടി ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി രൂപം നൽകിയ "ഹിമായ" എന്ന ആതുരസേവന സമാശ്വാസ പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ്  സഹായം നൽകുന്നത്. 
പദ്ധതിയുടെ ആദ്യ ഗഡുവായി
 100 പേർക്കാണ് സഹായം നൽകുന്നത്. പതിനായിരം രൂപവീതമാണ് ചികിത്സാചിലവിനായി കമ്മിറ്റി നല്‍കുന്നത്. മുസ്ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ 
വിവിധ പഞ്ചായത്ത്, മുനിസിപ്പൽ, മണ്ഡലം കമ്മിറ്റികൾ ശുപാർശ ചെയ്ത രോഗികൾക്കാണ് ഹിമായ പദ്ധതിയുടെ ഗുണം ലഭിക്കുക. സാംക്രമിക രോഗങ്ങളില്‍ ലോകം വിറച്ചു നില്‍ക്കും മ്പോൾ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുഖ്യപ്രാധാന്യം നല്‍കുക എന്ന കാരുണ്യം മുഖം എറ്റെടുത്ത് കൊണ്ടാണ് 
കെഎംസിസി ജില്ലാകമ്മിറ്റി ഇത്തരം ഒരു പദ്ധതി ആവിഷ്ക്കരിച്ചത്. കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവരെ
കണ്ടെത്തി നാട്ടിലും പ്രവാസലോകത്തും വേണ്ടുന്ന സഹായങ്ങള്‍ നല്‍കിയും "സഹാറ-2020" പദ്ധതിയിലൂടെയും കുറേ
യേറെ പേര്‍ക്ക് നേരത്തെ സഹായം നൽകിയിട്ടുണ്ട് . കൊറോണ മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന 
മലയാള മണ്ണിൽ ത്യാഗോജ്വലമായ സേവനം നടത്തുന്ന മുസ് ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ പ്രസിഡൻ്റ്   അഷ്‌റഫ് എടനീരിനെയും, മുസ് ലിം യൂത്ത് ലീഗ്  സംസ്ഥാന വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ 
കെ കെ  ബദ്‌റുദ്ദിനെയും
ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി "കംബാറ്റിംഗ് കോവിഡ്-19  സർവീസ് സ്റ്റാർ അവാർഡ്" നൽകി ആദരിക്കും.കോറോണയുടെ ആരംഭ ഘട്ടത്തിൽ ദുബൈ ദേര നെയിഫിൽ ഭീതിയിലാണ്ട് പകച്ചുപോയ ഘട്ടത്തിൽ സ്വന്തം ജീവൻ പോലും വകവെക്കാതെ സേവന രംഗത്ത് ഇറങ്ങിയ കെഎംസിസി പ്രസ്ഥാനത്തിലെ മുഖ്യപങ്ക് വഹിച്ചത്  ദുബൈ കാസർകോട് ജില്ലാ കമ്മിറ്റി ആയിരുന്നു .ദുബൈ ഗവൺമെൻ്റിൻ്റെ അംഗീകാരത്തോടും പിന്തുണയോടും കൂടി135 ഓളം വരുന്ന വളണ്ടിയർ മാരുടെ പ്രയത്നഫലമായി ലോക്ക് ഡൗൺ, കൊറോണ ടെസ്റ്റ്, പോസ്റ്റീവ് രോഗികളെ ഐസ ലേഷൻ വാർഡ്‌ കളിലേക്ക് മാറ്റുന്നതടക്കള്ള റെസ്ക്യു വിഭാഗം, ഫുഡ് വിതരണം, ചാർട്ടേട് വിമാനംഅടക്കമുള്ള എല്ലാ കാര്യങ്ങളിലും ഇടപെട്ട് ദുബൈ ഗവൺമെൻ്റിൻ്റെയും  മാധ്യമങ്ങളുടെയും പ്രശംസയും അംഗീകാരവുംനേടിയത് ഒരു നേട്ടമായി കാണുന്നു. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ്
അബ്ദുല്ല ആറങ്ങാടി,  ട്രഷറർ ടിആർ  ഹനീഫ  മേൽപറമ്പ, വൈസ് പ്രസിഡൻ്റുമാരായ റഷീദ് ഹാജി കല്ലിങ്കാൽ, സലിം ചേരങ്കൈ, സെക്രട്ടറി
അഷ്‌റഫ്  പാവൂർ പങ്കെടുത്തു.