✒️സൗദിയില്‍ ഇന്ന് 607 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇന്ന് 10,60 പേര്‍ കൂടി പുതുതായി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച 326,258 കേസുകളില്‍ 303,930 പേരും പൂര്‍ണമായും രോഗമുക്തി നേടി.
മക്ക 73, ജിദ്ദ 65, ഹുഫൂഫ് 46, റിയാദ് 42, മദീന 38, ദമാം 26, ഹായിൽ 21, തായിഫ് 17, ജിസാൻ 14 ഇന്നത്തെ ചില കണക്കുകൾ
രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 18,023 പേരാണ്. ഇതില്‍ 1,293 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ 37 പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 4,305 ആയി.
കൊവിഡ്: ഖത്തറില്‍ ഇന്ന് രണ്ടു മരണം കൂടി; 235 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു
✒️കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ 235 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രണ്ടു പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 249 പേര്‍ രോഗമുക്തരാവുകയും ചെയ്തു.
പുതിയ 235 രോഗികളില്‍ 228 പേര്‍ കമ്മ്യൂണിറ്റി കേസുകളും ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരുമാണ്. മരിച്ച രണ്ടു പേരും 80 നും 81 നും ഇടയില്‍ പ്രായമുള്ള ആളുകളാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 121,975 ആളുകള്‍ക്കാണ് വൈറസ് ബാധയേറ്റത്. 2837 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 207 പേര്‍ മരിക്കുകയും 118,931 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.
കുവൈത്തില്‍ ഇന്ന് 708 പേര്‍ക്ക് കൊവിഡ്; 506 പേര്‍ക്ക് രോഗമുക്തി
✒️കുവൈത്തില്‍ ഇന്ന് 708 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 95,472 ആയി. ഇന്ന് 506 പേര്‍ കൂടി കൊവിഡില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി.
ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 85,501 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 9,408 പേരാണ്. 86 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കുവൈത്തില്‍ ഇന്ന് മൂന്ന് പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 563 ആയി.
ഒമാനിൽ 476 പേർക്ക് കൂടി കോവിഡ്പത്തുപേർ കൂടി മരിച്ചു
✒️ഒമാനിൽ 476 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 90222 ആയി. 157 പേർക്ക് കൂടി രോഗം ഭേദമായി. 83928 പേരാണ് ഇതുവരെ രോഗമുക്തരായത്. 93 ശതമാനമാണ് രോഗമുക്തി നിരക്ക്. പത്തുപേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 790 ആയി. 69 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 497 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 171 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.