Headlines
Loading...
ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യല്ലോ അലേർട്ട്

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യല്ലോ അലേർട്ട്

തിരുവനന്തപുരം :മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.നാളെ എട്ട് ജില്ലകളിലും മറ്റന്നാൾ 5 ജില്ലകളിലും മഴമുന്നറിയിപ്പ്.

മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ ശക്തി പ്രാപിക്കും. ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെ ഉണ്ടായിരുന്ന ന്യൂനമർദ്ദ പാതിവടക്കൻ കർണാടക വരെ ചുരുങ്ങി.

ബംഗാൾ ഉൾക്കടലിൽ സെപ്റ്റംബർ 19, 20 തീയതികളിൽ രണ്ടാം ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.രണ്ടാം ന്യൂനമർദ്ദം രൂപപ്പെട്ടാൽ ഇപ്പോഴത്തെ പ്രവചന പ്രകാരം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് ഇത് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകാൻ പാടില്ല.കടലേറ്റ ഭീഷണി നിലനിൽക്കുന്നതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.