Headlines
Loading...
ബംഗളൂരുവിൽ പിടിയിലായ മയക്കുമരുന്ന് സംഘത്തിന് ബിനീഷ് കോടിയേരിയുമായി ബന്ധമുണ്ടെന്ന് പി കെ ഫിറോസ്

ബംഗളൂരുവിൽ പിടിയിലായ മയക്കുമരുന്ന് സംഘത്തിന് ബിനീഷ് കോടിയേരിയുമായി ബന്ധമുണ്ടെന്ന് പി കെ ഫിറോസ്

ബംഗളൂരുവിൽ കഴിഞ്ഞാഴ്ച പിടിയിലായ ലഹരിമരുന്ന് സംഘത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. പിടിയിലായ അനിഘക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് അനൂബുമായും റിജേഷ് രവീന്ദ്രനുമായും ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ട്മുഹമ്മദ് അനൂബ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ നിന്ന് ഇക്കാര്യം വ്യക്തമാണെന്ന് പി കെ ഫിറോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2015ൽ അനൂബ് കമ്മനഹള്ളിയിൽ തുടങ്ങിയ ഹോട്ടലിന് ബിനീഷ് പണം മുടക്കിയിട്ടുണ്ട്. പിടിയിലായവർക്കൊപ്പം ലോക്ക് ഡൗൺ കാലത്ത് ജൂൺ 19ന് കുമരകത്ത് നടന്ന നൈറ്റ് പാർട്ടിയിൽ ബിനീഷ് കോടിയേരി പങ്കെടുത്തുവെന്നും ഫിറോസ് ആരോപിക്കുന്നു.