Local News
ഖാസീലൈൻ കുന്നിൽ ഇന്റർലോക്ക് റോഡ് അഡ്വ വി എം മുനീർ നാടിന് സമർപ്പിച്ചു
കാസർകോട് നഗരസഭയുടെ തനത് ഫണ്ടിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച ഇരുപത്തി നാലാം വാർഡിലെ ഖാസീലൈൻ കുന്നിൽ (റേഷൻ ഷോപ് റോഡ് ) ഇന്റർലോക്ക് റോഡിന്റെ ഉൽഘാടനം കാസർകോട് നഗരസഭാ പൊതു മരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ വി എം മുനീർ നിർവഹിച്ചു.
വാർഡ് കൗൺസിലറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ നൈമുന്നിസ അധ്യക്ഷത വഹിച്ചു. ബായ്കര അബ്ദുല്ല കുഞ്ഞി , കരീം തെരുവത്ത് , നവാസ് ഊദ് , ഇ കെ അബ്ദുല്ല , ഗഫൂർ ഊദ് , ശിഹാബ് ഊദ് , ഉസ്മാൻ , മനാഫ് , നൂറു ബാങ്കോട് , അമീർ ഹൊന്നമൂല , സനദ് , മുഹമ്മദ് കുഞ്ഞി, ഫിറോസ് , അന്തച്ച എന്നിവർ സംബന്ധിച്ചു.