kasaragod newe
കാസര്‍കോട് ഒരു കോവിഡ് മരണം കൂടി: ചികിത്സയിലായിരുന്ന മഞ്ചേശ്വരം സ്വദേശി മരിച്ചു
ഹൊസ്സങ്കടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ (60) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ആഗസ്റ്റ് 28നാണ് അബ്ദുള്‍ റഹ്മാന് കോവിഡ് സ്ഥിരീകരിച്ചത്.ഹൃദ്രോഗവും, പ്രമേഹവും, രക്തസമ്മര്‍ദവും ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണം 39 ആയി.