kasaragod news
മരണ ശേഷം കോവിഡ് സ്ഥിരീകരിച്ചയാളുടെ വീട്ടിലുള്ള ഏഴ് പേർക്കും കോവിഡ്
നീലേശ്വരത്ത് മരണശേഷം കോവിഡ് സ്ഥിരീകരിച്ചയാളുടെ വീട്ടില്‍ 7 പേരുടെ പരിശോധനാഫലം പോസിറ്റീവ് ; ദുബായിലേക്കു പോകാനൊരുങ്ങിയ യുവാവ് പോസിറ്റീവ് ആയി വീട്ടില്‍ ഐസലേഷനില്‍ ; വീട്ടുകാര്‍ ക്വാറന്റീനിലും
നീലേശ്വരം : മരണശേഷം കോവിഡ് സ്ഥിരീകരിച്ചയാളുടെ വീട്ടില്‍ 7 പേര്‍ക്ക് പോസിറ്റീവ്. കഴിഞ്ഞ ദിവസം മരിച്ച നീലേശ്വരം സ്വദേശിയുടെ വീട്ടിലാണ് 7 പേരുടെ പരിശോധനാഫലം പോസിറ്റീവ് ആയത്. മരണശേഷം ഇദ്ദേഹത്തിനു നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലവും പോസിറ്റീവ് ആണ്. സമീപ പ്രദേശമായ ചിറപ്പുറത്ത് ഒരേ വീട്ടിലെ 3 പേരും മറ്റൊരു വീട്ടില്‍ 2 പേരും ഉള്‍പ്പെടെ 6 പേര്‍, ആലിന്‍കീല്‍ സ്വദേശി (49), തൈക്കടപ്പുറത്ത് ഗര്‍ഭിണിയും മാതാവും ഉള്‍പ്പെടെയുള്ളവരും പോസിറ്റീവ് ആണ്. മന്ദംപുറം പ്രദേശത്ത് ഇന്നലെ ദുബായിലേക്കു പോകാനൊരുങ്ങിയ യുവാവ് പോസിറ്റീവ് ആയതോടെ വീട്ടില്‍ ഐസലേഷനിലും വീട്ടുകാര്‍ ക്വാറന്റീനിലുമായി.പടന്നക്കാട് സിഎഫ്എല്‍ടിസിയില്‍ 14 പേരും പാലാത്തടം 3 പേരും ഇന്നലെ രോഗമുക്തി നേടി.